ബംഗളൂരു കലാപത്തെ കുറിച്ചുള്ള അന്വേഷണം എൻ ഐ എ എറ്റെടുത്തു.

ബംഗളൂരു: 2020 ഓഗസ്റ്റ് 11 ന് ബംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( NIA ) ഏറ്റെടുത്തു.
കലാപവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് എൻ ഐ എ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

യു എ പി എ പ്രകാരം രണ്ട് കേസുകൾ കർണാടക പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 307, 436, 353, 332, 333, 427, 504, 506, 149, 34, വകുപ്പുകൾ പൊതു സ്വത്തുക്കൾക്ക് നാശനഷ്ടം തടയൽ നിയമത്തിലെ സെക്ഷൻ 4, കർണാടകത്തിലെ നാശനഷ്ടങ്ങൾ തടയൽ, സ്വത്ത് നഷ്ടപ്പെടൽ നിയമം സെക്ഷൻ 2 , യു‌എപിഎ സെക്ഷൻ 15, 16, 18, 20 എന്നിവ പ്രകാരമാണ് ഒരു കേസ്.

ഐപിസി 143, 147, 148, 149, 332, 333, 353, 427 & 436, പൊതു സ്വത്തുക്കൾക്ക് നാശനഷ്ടം തടയുന്നതിനുള്ള വകുപ്പ് 4 ഉം യു‌എപിഎ 15, 16, 18, 20 വകുപ്പുകളുമനുസരിച്ചാണ് രണ്ടാമത്തെ കേസ്.

കോൺഗ്രസ് എം. എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകനായ നവീനിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് എന്നാരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ 2020 ഓക്സ് ത് 11 ന് രാത്രി മുതൽ അക്രമം അഴിച്ചുവിട്ടത്. രാത്രി 8 മണിയോടെ എ .എൽ.എ യുടെ വീടിനു മുന്നിൽ ജനക്കൂട്ടം തടിച്ചു കൂടുകയും പിന്നീട് കലാപം നഗരമാകെ പടരുകയും ആയിരുന്നു. മതവികാരത്തെ അപമാനിക്കുന്നതാണ് എം എൽ എ യുടെ മരുമകൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്ന പ്രചരണത്തിനു പിന്നിൽ എസ്.ഡി.പി.ഐ ആണെന്നായിരുന്നു കർണാടക പൊലീസിൻ്റെ കണ്ടെത്തൽ. ജനക്കൂട്ടം ബാംഗ്ലൂർ നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകൾ അക്രമിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →