തിരുവനന്തപുരം: ഓര്‍ത്തോട്ടിക്ക് സാങ്കേതിക വിദ്യാ രംഗത്തെ ഇന്‍ഡ്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പഞ്ചാബിലെ ടൈനോര്‍ കമ്പനിയുമായി ശ്രീചിത്രാ മെഡിക്കല്‍സ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രമേഹ രോഗികളുടെ കാല്‍മുട്ടു തേയ്‌മാനം, പാദങ്ങളിലെ മുറിവുകള്‍ എന്നിവ ചികിത്സിക്കാന്‍ ഉതകുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ശ്രീചിത്രാ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും, ടൈനോര്‍ ഓര്‍ത്തോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയുണ്ടാക്കുന്നത് .ഒരു വര്‍ഷം കൊണ്ട് ഉപകരണങ്ങള്‍ പുറത്തിറക്കും. ഇതിനായി ടൈനോര്‍ 27 ലക്ഷം രൂപ നല്‍കും.
രാജ്യത്തെ ഓര്‍ത്തോട്ടിക്ക് സാങ്കേതിക വിദ്യാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഇതുമൂലം കഴിയുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോക്ടര്‍ ആശാ കിഷോര്‍ പറഞ്ഞു ബയോടെകിനോളജി വിഭാഗത്തിലെ സുഭാഷ് എന്‍എന്‍, തുളസീധരന്‍ സിവി., ഡോ. ഹരികൃഷ്‌ണ വര്‍മ്മ, നിത ജെ, സുബിന്‍ സുകേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടക്കുക.
അസ്ഥിരോഗ ചികിത്സക്കും പൊട്ടലുകള്‍ ഭേതപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ടൈനോര്‍. കൃത്രിമ പുനരധിവാസ ഉപകരണങ്ങളുടെ ഗവേവഷണത്തിലും ടൈനോര്‍ ശ്രീചിത്രയുമായി സഹകരിക്കും.

