ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കോവിഡിനെതിരെ വാക്സിൻ കണ്ടെത്തുന്നതുവരെ നിലവിലുള്ള പ്രതിസന്ധി തുടരുമെന്നാണ് 14-09-2020, തിങ്കളാഴ്ച പാർലമെൻറ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധിയിലും കർമ്മനിരതരായി ജോലി ചെയ്ത എംപിമാരെ അഭിനന്ദിച്ചു.
ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 48 ലക്ഷം കടന്നു 9,86,315 പേർ ചികിത്സയിലാണ് 79 773 പേർ മരണമടഞ്ഞു.
കഴിഞ്ഞ 24 മണിക്കൂർ 97570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 1201 പേർ മരണമടഞ്ഞു. മഹാരാഷ്ട്ര (10,6998), ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, വെസ്റ്റ് ബംഗാൾ, തെലുങ്കാന, ബിഹാർ എന്നിവിടങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നു.
കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനവും മരണനിരക്ക് 1.46 ശതമാനവും ആണ് ഉള്ളത്.

