റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലശ്ശേരി: വിദ്യാഭ്യാസ വിചിക്ഷണനും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറു മായിരുന്ന ഡോക്ടര്‍ എ.എന്‍.പി ഉമ്മര്‍കുട്ടി(87)അന്തരിച്ചു. ചക്യാത്ത്‌ മുക്കിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി പുസ്‌തകങ്ങളുടേയും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടേയും കര്‍ത്താവാണ്‌ അദ്ദേഹം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രകൃതി ശാസ്‌ത്ര വിഭാഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍, യുജിസി റിവ്യൂ കമ്മറ്റി ചെയര്‍മാന്‍, വിസി നിയമന പാനലിലെ യുജിസി നോമിനി തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്‌.

കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം, കോണ്‍തികി പര്യടനം, കടലിന്‍റെ കഥ, ശാസ്‌ത്ര സ്വാധീനം മലയാളത്തില്‍, സയന്‍സ്‌ ഓഫ്‌ ഓഷ്യന്‍സ്‌, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യനോ ഗ്രഫി തുടങ്ങിയവയാണ്‌ കൃതികള്‍. കടലിന്‍റെ കഥക്ക്‌ കേരള സര്‍ക്കാരിന്‍റെയും , കടലിനെ കണ്ടെത്തലിന്‌ സാഹിത്യ അക്കാദമിയുടേയും കാഷ്‌ അവാര്‍ഡ്‌ ലഭിച്ചു. ഭാര്യ മലക്കായി ജമീല, മക്കള്‍ മുബഷീര്‍, സാജിദ്‌ (സീനിയര്‍ സയന്‍റിസ്റ്റ് ‌ ഡല്‍ഹി)സൈനബ്‌, ജബീറ(ബെംഗളൂരു)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *