റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടയിൽ പിണറായി വിജയൻ സർക്കാരിന് കുറെ നന്മകളും വളരെയധികം തിന്മകളും ഉണ്ടെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു. ഏതു കത്തിനും അതിൻറെ മാനദണ്ഡങ്ങൾ അനുസരിച്ച് മറുപടി തരുന്ന സർക്കാരാണ് പിണറായി സർക്കാർ. എന്നാൽ ഏറ്റവും കൂടുതൽ ഉപദേശകരെ വച്ച മുഖ്യമന്ത്രിയാണ് പിണറായി സഖാവ്. അദ്ദേഹത്തിന്‍റെ കഷ്ടകാലം തുടങ്ങിയത് അവിടെ വച്ചാണ്. ചിറ്റാറിൽ കർഷകൻ മത്തായിയുടെ മരണത്തെക്കുറിച്ചും ആ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തുക കൊടുക്കാത്തതിനെക്കുറിച്ചും പിസി തോമസ് സഭയിൽ പറഞ്ഞു. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട് എന്ന് അറിയിച്ചു. ‘ഖുറാനെ പിടിച്ച് അല്ലാഹുവിനെ ഓർത്ത് എൻറെ പൊന്നു ജലീൽ സാഹിബെ… നിങ്ങൾ മണ്ടത്തരം പറഞ്ഞു നടക്കരുത്. കേരളത്തിൽ ഖുർആൻ ഇല്ലാത്തതുകൊണ്ട് യു എ ഇ -ൽ നിന്ന് ഖുർആൻ കൊണ്ടുവന്നു. പക്ഷേ അതിൽ നിറച്ച് സ്വർണമായിരുന്നു. എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? അതിനെ കുറിച്ച് അന്വേഷണം ഉണ്ടാകണം.’ പി സി ജോർജ്ജ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *