റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രോളിയും ബട്ലറും വെടിക്കെട്ട് തീർത്തു, പാക്കിസ്ഥാനെതിരെ പടുകൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട്

August 23, 2020 - 10:23 am

സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തെ കളിയിൽ 583/8 എന്ന കൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു.

359 റൺസ് നേടിയ സാക്ക് ക്രോളി,ജോസ് ബട്ലർ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച റൺ നിലയിലേക്ക് എത്തിച്ചത്. 267 റണ്‍സാണ് സാക്ക് ക്രോളി നേടിയത് .ക്രോളിയെ അസാദ് ഷഫീക്കും 152 റണ്‍സ് നേടിയ ജോസ് ബട്‍ലറെ ഫവദ് അലവും പുത്താക്കുമ്പോഴേക്കും ഇംഗ്ലണ്ട് ആശ്വാസകരമായ നിലയിൽ എത്തിയിരുന്നു. 40 റണ്‍സ് നേടിയ ക്രിസ് വോക്സിന്റെ വിക്കറ്റും ഫവദ് അലം നേടി.

15 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.27 റണ്‍സുമായി ഡൊമിനിക് ബെസ്സ് പുറത്താകാതെ നിന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *