റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരീസ് ജയിക്കുമോ..? ഫുട്ബാൾ ഭ്രാന്തൻമാരെ ഭയന്ന് ഫ്രഞ്ച് സർക്കാർ

August 23, 2020 - 10:14 am

പാരീസ്‌: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്വന്തം നാട്ടിലെ ക്ലബ്ബ് ജയിക്കുമോ എന്ന ഭയത്തിലാണ് ഫ്രഞ്ച് സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെടുകയാണ് ഫ്രാൻസുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും. പി.എസ്‌.ജി.

കിരീടം നേടിയാല്‍ ആരാധകര്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങള്‍ കോവിഡിന്റെ അതി വ്യാപനത്തിനു കാരണമാകുമെന്ന ഭീതിയാണ് ഫ്രാന്‍സിനുള്ളത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഫ്രാന്‍സില്‍ 4586 പുതിയ കോവിഡ്‌ കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

പാരീസിലെ ചാമ്ബ്‌സ് എല്‍സീ അവന്യുവിലും പി.എസ്‌.ജിയുടെ പാര്‍ക്‌ ഡാസ്‌ പ്രിന്‍സസ്‌ സ്‌റ്റേഡിയത്തിന്റെ പരിസരത്തും കനത്ത പോലീസ്‌ കാവൽ ഏർപ്പെടുത്തും. ആരാധകര്‍ക്ക്‌ ഇവിടേക്കു കാല്‍നടയായി എത്താന്‍ അനുവാദമുണ്ട്‌. മാസ്‌ക് ഇല്ലാതെ വരുന്നവരെ പിടികൂടി മാസ്‌ക് ധരിപ്പിക്കാന്‍ പോലീസിനു പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മുന്‍കരുതലായി ഇന്നു വൈകിട്ട്‌ മുതല്‍ പാരീസ്‌ നഗരത്തിലെ 17 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടും. ആരാധകരോടു കരുതിയിരിക്കാന്‍ അഭ്യര്‍ഥിച്ചുള്ള പി.എസ്‌.ജി. താരങ്ങളുടെ പ്രത്യേക വീഡിയോ ഫ്രഞ്ച്‌ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *