മുംബൈ | ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ എന്ന നിലയിലക്ക് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വരും ദിവസങ്ങളില്‍ തന്നെ മൂല്യം 95-ന് താഴെയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് .ഇറാന്‍-യു എസ് -ഇസ്‌റാഈല്‍ യുദ്ധം ശക്തമായതോടെ ആഗോള വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നത് രൂപയ്ക്ക് വന്‍ തിരിച്ചടിയായി. യുദ്ധം മൂലം ആഗോളതലത്തില്‍ ഇന്ധന വിതരണം തടസ്സപ്പെട്ടതും ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും രൂപയുടെ മൂല്യമിടിവിന് ആക്കം കൂട്ടി.
രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്ന് വിലയിരുത്തൽ
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 93 കടന്ന രൂപ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 94.76-ലേക്ക് പതിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം രണ്ടു ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളായാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നും ഇത് രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
