ഭ​​​ക്ഷ​​​ണാ​​​വ​​​ശി​​​ഷ്ടം ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ല്‍ ക​​​യ​​​റി മു​​​ന്‍ പ്ര​​​വാ​​​സി മ​​​രി​​​ച്ചു

പെ​​​രി​​​യ: ഭ​​​ക്ഷ​​​ണാ​​​വ​​​ശി​​​ഷ്ടം ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ല്‍ ക​​​യ​​​റി മു​​​ന്‍ പ്ര​​​വാ​​​സി മ​​​രി​​​ച്ചു. പെ​​​രി​​​യ ബ​​​സാ​​​ര്‍ അ​​​ടു​​​ക്കം വീ​​​ര​​​ന്മാ​​​ര്‍​കാ​​​വി​​​ലെ സി.​​​പി. അ​​​പ്പ​​​ക്കു​​​ഞ്ഞി (66) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ (22.03.2026)രാ​​​വി​​​ലെ ആ​​​റോ​​​ടെ ഉ​​​റ​​​ക്ക​​​മു​​​ണ​​​ര്‍​ന്ന അ​​​പ്പ​​​ക്കു​​​ഞ്ഞി നി​​​ര്‍​ത്താ​​​തെ ചു​​​മ​​​യ്ക്കു​​​ക​​​യും പി​​​ന്നാ​​​ലെ ശ്വാ​​​സ​​​ത​​​ട​​​സം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

അ​​​വ​​​ശ​​​നാ​​​യ അ​​​പ്പ​​​ക്കു​​​ഞ്ഞി​​​യെ ഉ​​ട​​ൻ കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഭ​​​ക്ഷ​​​ണാ​​​വ​​​ശി​​​ഷ്ടം ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​താ​​​ണ് ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യി. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഭാ​​​ര്യ: ദേ​​​വ​​​കി. മ​​​ക്ക​​​ള്‍: സ്വാ​​​തി, ശ്വേ​​​ത, സ​​​ന​​​ല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →