നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നെ യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജോ​​​​ണ്‍ ജോ​​​​ണ്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നെ യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​റെ വ​​​​ർ​​​​ഷ​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ജോ​​​​ണ്‍ ജോ​​​​ണ്‍ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ൾ. കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ കൂ​​​​ടാ​​​​തെ മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ്, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്, ആ​​​​ർ​​​​എ​​​​സ്പി, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- ജേ​​​​ക്ക​​​​ബ്, സി​​​​എം​​​​പി- (സി.​​​​പി ജോ​​​​ണ്‍), ഓ​​​​ൾ ഇ​​​​ന്ത്യ ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക്, കേ​​​​ര​​​​ള ഡ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി (കെ​​​​ഡി​​​​പി- മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ൻ), കെ​​​​എ​​​​സ്എ​​​​സ് (എ.​​​​എ​​​​ൻ രാ​​​​ജ​​​​ൻ ബാ​​​​ബു വി​​​​ഭാ​​​​ഗം) എ​​​​ന്നി​​​​വ​​​​രാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ലെ മ​​​​റ്റു ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ.

അ​​​​ഖി​​​​ലേ​​​​ന്ത്യ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് (പി.​​​​വി. അ​​​​ൻ​​​​വ​​​​ർ), ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ഷ്ട്രീ​​​​യ​​​​സ​​​​ഭ (സി.​​​​കെ. ജാ​​​​നു) എ​​​​ന്നീ ക​​​​ക്ഷി​​​​ക​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​റ്റ് ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​ണ്. സി​​​​പി​​​​എം വി​​​​ട്ടു സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ (അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ), പി.​​​​കെ. ശ​​​​ശി (ഒ​​​​റ്റ​​​​പ്പാ​​​​ലം), ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ (ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് ), വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ (പ​​​​യ്യ​​​​ന്നൂ​​​​ർ) എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →