റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 25 മുതൽ വിതരണം ആരംഭിക്കും.

March 21, 2026 - 9:34 pm

തിരുവനന്തപുരം | ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. മാര്‍ച്ചിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 25 മുതലും .വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

4000 രൂപയാണ് ക്ഷേമ പെന്‍ഷനായി ഈ മാസം ഒരോര്‍ത്തര്‍ക്കും ലഭിക്കുക.

പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെന്‍ഷനായി ഒരോര്‍ത്തര്‍ക്കും ലഭിക്കുക. നിലവില്‍ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെന്‍ഷനായി നല്‍കിവരുന്നത്. മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 25 മുതല്‍ വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *