കൊല്ലം: കുളത്തൂപ്പുഴയിൽ കഴിഞ്ഞ രാത്രി 11 മണിയോടെ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഡാലികരിക്കം സ്വദേശി പ്രകാശിന് പരിക്കേറ്റു. കൂലിപ്പണിക്കാരനായ പ്രകാശ് ജോലി കഴിഞ്ഞ് മടങ്ങമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രകാശിനെ തുമ്പികൈ കൊണ്ട് ചുറ്റിയ ശേഷം തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
മേഖലയിൽ കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.
തോളിന് പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.
