ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സംസ്ഥാന സ​​​ർ​​​ക്കാ​​​ർ

കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കി​​​ഫ്ബി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ക. പ​​​ദ്ധ​​​തി​​​ക്കാ​​​യി നി​​​ർ​​​ദി​​ഷ്‌​​ട അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് അ​​​നു​​​സ​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​ത​​​തു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ​​​ന​​​ട​​​പ​​​ടി​​​കൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ആ​​​ലു​​​വ, കു​​​ന്ന​​​ത്തു​​​നാ​​​ട്, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 152.05 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മീ​​​ന​​​ച്ചി​​​ൽ, കാ​​​ഞ്ഞി​​​ര​​​പ്പള്ളി താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 119.89 ഹെ​​​ക്ട​​​റും, ഇ​​​ടു​​​ക്കി​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ താ​​​ലൂ​​​ക്കി​​​ൽ 33.77 ഹെ​​​ക്ട​​​റും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​വും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

1997ലെ ​​​കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യാണിത്

അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ എ​​​രു​​​മേ​​​ലി​​വ​​​രെ നി​​​ർ​​​മി​​​ക്കു​​​ന്ന ശ​​​ബ​​​രി​​​ പാ​​​ത​​​യു​​​ടെ ആ​​​കെ ദൂ​​​രം 111 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. 1997ലെ ​​​കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ർ​​​മി​​​ച്ച​​​ത് അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ കാ​​​ല​​​ടി വ​​​രെ റെ​​​യി​​​ൽ​​​പാ​​​ത​​​യും കാ​​​ല​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും പെ​​​രി​​​യാ​​​റി​​​നു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ല​​​വു​​​മാ​​​ണ്. പാ​​​ത​​​യ്ക്കാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് സ​​​ർ​​​വേ ന​​​ട​​​ത്തി അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഭൂ​​​വു​​​ട​​​മ​​​ക​​​ൾ പ​​​ദ്ധ​​​തി ഇ​​​ഴ​​​ഞ്ഞുനീ​​​ങ്ങു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ർ​​​ക്കമാണ് ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടു​​​പോ​​​കാ​​​ൻ കാ​​​ര​​​ണം.

പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ് വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ർ​​​ക്ക​​​മാ​​​ണ് പാ​​​ത നി​​​ർ​​​മാ​​​ണ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടു​​​പോ​​​കാ​​​ൻ കാ​​​ര​​​ണം. ചെ​​​ല​​​വി​​​ൽ പ​​​കു​​​തി വ​​​ഹി​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം സ​​​ന്ന​​​ദ്ധ​​​ത​​​യ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഇ​​​നി കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് ഭൂ​​​വു​​​ട​​​മ​​​ക​​​ളു​​​ടെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →