തിരുവനന്തപുരം: തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടികൂടിയത്. തമിഴ്നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്റെയും ആന്റണിയുടെയും ട്രോളർ ബോട്ടുകളാണ് പിടികൂടിയത്.
പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞത്തുനിന്ന് ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തുനിന്നു പരിശോധനയ്ക്കിറങ്ങിയത്.
