അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്ന് കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി 2026 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കും

കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കും. കെ-​​​ടെ​​​റ്റ് ഉ​​​ത്ത​​​ര​​​വി​​​ല്‍ ര​​​ണ്ടാം ദി​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ യു ​​​ടേ​​​ണ്‍.ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​എ ഉ​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​പി​​​ന്നോ​​​ട്ടു​​​പോ​​​ക്ക് എ​​​ന്നാ​​​ണ് വി​​​വ​​​രം. കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സെ​​​പ്റ്റം​​​ബ​​​റി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →