കൊളോൺ: യൂറോപ്പ ലീഗിന്റെ ആദ്യ സെമിയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയെ നേരിടും.
ലാലിഗയില്‍ നിന്നുളള സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്നുമെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ വരുമ്പോൾ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.
ക്വാര്‍ട്ടറില്‍ കോബന്‍ ഹേവനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ എത്തിയത്. മാര്‍ഷ്യല്‍, ബ്രൂണൊ ഫെര്‍ണാണ്ടസ്, പോഗ്ബ തുടങ്ങിയവരുടെ ഫോമില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ.
മറുവശത്ത് വോള്‍വ്സിനെ തോല്‍പ്പിച്ചാണ് സെവിയ്യ സെമിയില്‍ എത്തിയത്.
യൂറോപ്പ ലീഗില്‍ എന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ടീമാണ് സെവിയ്യ. ലൊപെറ്റിഗി പരിശീലകനായി എത്തിയത് മുതല്‍ ടീം മികച്ച ഫോമിലാണ്.
ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.

