മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇ ഗ്രൂപ്പില്‍

August 27, 2022

സൂറിച്ച്: യൂറോപ്പ ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തീരുമാനമായി. ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രകാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് ഇയിലാണ്. യുണൈറ്റഡിനൊപ്പം റയാല്‍ സോസിഡാഡ്, ഷെരിഫ് ട്രാസ്പോള്‍, ഒമനിയെ നൊകോസി എന്നിവരാണ്. ആഴ്സണല്‍ ഗ്രൂപ്പ് എയിലാണ്. …

പത്താം നമ്പർ ജേഴ്സി ധരിച്ച് എല്ലാവരും ഇറങ്ങി , മറഡോണയ്ക്കായി ജയം സമർപ്പിച്ച് നാപ്പോളി

November 28, 2020

നേപ്പിള്‍സ്: ഡീഗോ മറഡോണയുടെ ഓര്‍മകളില്‍ യൂറോപ ലീഗില്‍ നാപോളി കളക്കാനിറങ്ങി. എച്ച്‌എന്‍കെ റിയെക്കയുമായിട്ടായിരുന്നു നാപോളിയുടെ മത്സരം. മറഡോണയ്ക്കുള്ള ആദരമായി രണ്ടു ഗോളിന് ജയവും അവർ സ്വന്തമാക്കി. മറഡോണ ഏറെക്കാലം കളിച്ച നേപ്പിള്‍സിലെ സാന്‍പോളോ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിഹാസതാരത്തിന് ആദരം അര്‍പ്പിച്ചാണ് കളി …

തീർന്നത് ലുപറ്റെഗിയുടെ കഷ്ടകാലം കൂടിയാണ്

August 22, 2020

കൊളോൺ: യൂറോപ്പ ലീഗിൽ സെവിയ്യ കിരീടമുയർത്തിയപ്പോൾ പരിശീലകനായ ലുപറ്റെഗിയോളം മറ്റാരെങ്കിലും സന്തോഷിച്ചു കാണുമോ എന്നറിയില്ല. കയ്പേറിയ കരിയർ അനുഭവങ്ങൾക്കൊടുവിലാണ് അദ്ദേഹം സെവിയ്യയിലെത്തിയതും അവർക്ക് യൂറോപ്പ ലീഗ് നേടിക്കൊടുത്തതും. 2018 റഷ്യന്‍ ലോകകപ്പിന്‍റെ തലേ ദിവസമാണ് സ്പെയിന്‍ കോച്ചായിരുന്ന ലുപറ്റെഗിയെ പുറത്താക്കിയത്. ലോകകപ്പിനു …

ഇൻറർ വീണു, ആറാമതും കിരീടത്തിൽ മുത്തമിട്ട് സെവിയ്യ

August 22, 2020

കൊളോൺ: അവസാന വിസിൽ വരെ ആവേശം നിറഞ്ഞു നിന്ന യൂറോപ്പ ലീഗിന്റെ ഫൈനലിൽ സെവിയ്യ വിജയകിരീടം ചൂടി. ഇന്റർ മിലാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ലൊപെറ്റെഗിയുടെ സെവിയ്യ ആധികാരികമായ വിജയം കൈപ്പിടിയിലാക്കിയത്. ആദ്യ 12 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ പിറന്ന …

യൂറോപ്പയിൽ ഇന്ന് കലാശപ്പോര്

August 21, 2020

ബർലിൻ: യൂറോപ്പ ലീഗിന്റെ കലാശപ്പോരിൽ ഇന്റർമിലാനും സെവിയ്യയും ഇന്ന് കൊമ്പുകോർക്കും. ലീഗിൽ കൂടുതൽ കിരീടം നേടിയവരെന്ന ഖ്യാതിയുള്ള സെവിയ്യയും കരുത്തരായ ഇന്റർ മിലാനും എറ്റുമുട്ടുമ്പോൾ തീപ്പൊരി ചിതറുന്ന പോരാട്ടം ഉറപ്പ്. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റൻ യുണൈറ്റഡിനെ മലർത്തിയടിച്ചെത്തുന്ന സെവിയ്യയെ …

‘ശക്താറെ ‘ക്കാള്‍ ശക്തര്‍ തങ്ങളെന്ന് തെളിയിച്ച് ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍

August 18, 2020

കൊളോണ്‍: എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഉക്രയിന്‍ ടീമായ ശക്തറിനെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരനായ ലൗട്ടാരോ മാര്‍ടിനെസും ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഉക്രയിന്‍ താരങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു. മത്സരത്തിന്റെ …

മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയോട് തോറ്റു

August 17, 2020

കൊളോൺ: യൂറോപ്പ ലീഗിന്റെ സെമീ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം . 2 – 1 ന് സെവിയ്യയോട് പറാജയപ്പെട്ട് അവർ ഫൈനൽ കാണാതെ പുറത്തായി. അവസരങ്ങൾ പാഴാക്കുകയെന്ന ദോഷം യുണൈറ്റഡിന് വിനയാകുമെന്ന വിമർശക നിരീക്ഷണങ്ങൾ അങ്ങനെ സത്യമായി. കിട്ടിയ അവസരങ്ങൾ …

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധിയറിയാം

August 16, 2020

കൊളോൺ: യൂറോപ്പ ലീഗിന്റെ ആദ്യ സെമിയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയെ നേരിടും. ലാലിഗയില്‍ നിന്നുളള സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്നുമെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ വരുമ്പോൾ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ക്വാര്‍ട്ടറില്‍ കോബന്‍ ഹേവനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ …