കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന വ്യവസ്ഥ ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേതഗതിയില്‍ ഇല്ലെന്ന് ഹൈക്കോടതി. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന വ്യവസ്ഥ മാത്രമാണ് ഭേദഗതിയിലുളളതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹയര്‍സെക്കന്‍ററി പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പളളിയിലെ സമസ്‌ത നായര്‍ സമാജം നല്‍കിയ ഹര്‍ജി തളളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ല്‍ വരുത്തിയ ഭേദഗതി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണെന്നും എന്നാല്‍ അത് സര്‍ക്കാരുകളുടെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും കോടതി പറഞ്ഞു. സാമ്പത്തിക സംവരണം നല്‍കണമെന്ന വ്യവസ്ഥ ഇതിലുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങ ളില്‍ പ്രവേശനം, നിയമനം തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് കേരള വിദ്യാഭ്യാസ നിയമം അനുസരിച്ചാണ്. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌കൂള്‍, കോളേജുകള്‍ക്ക് ബാധകമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ചുമതല നല്‍കുന്നതാണ് ഭരണഘടനാ ഭേദഗതിയയെന്നും എന്നാല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങള്‍കൂടി കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് പൊതുതാല്‍പ്പര്യ ഹര്‍ജി തളളിയത്.
അതേസമയം ഹര്‍ജി വിധി പറയാന്‍ മാറ്റിയശേഷം കഴിഞ്ഞ 11ന് ചൊവ്വാഴ്‌ച ഹയര്‍സെക്കന്‍ററി കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് പത്ത് ശതമാനം സംവരണം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

