കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കൊല്ലം| കൊല്ലം അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് മരണപ്പെട്ടു. .സെപ്തംബർ 23 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ചല്‍ -പുനലൂര്‍ റോഡില്‍ വെച്ചാണ ്സംഭവം. .

ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

സംഗീതിന്റെ കൂടെ ഉണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. സംഗീത് ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →