കതിരൂർ: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 9.30-നാണ് അപകടം.
രാജൻ ഒരു സഹായി ആയിട്ടാണ് രാജേഷിനൊപ്പം പോയത് ..
പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷന് സമീപത്തെ വൈദ്യുതത്തൂണിൽ തീ കണ്ട് സമീപവാസികൾ സബ്‌സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാജേഷ് സഹായിയായിട്ടാണ് രാജനെ ഒപ്പം കൂട്ടിയത്. പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ വൈദ്യുതക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പി അറിയാതെ പിടിച്ചുപോയി.
രാജൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. .
വൈദ്യുതാഘാതത്തിൽ തെറിച്ചുവീഴുകയും കൈയിലടക്കം ചില ഭാഗങ്ങളിൽ മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. അവിടെവെച്ചുതന്നെ മരിച്ചു. കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശ്ശേരി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മകൾ: അനുവർഷ. സഹോദരങ്ങൾ: രതീശൻ, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ
.



