ബംഗളൂരു സംഘര്‍ഷം: 60തിലധികം പോലിസുകാര്‍ക്ക് പരിക്ക്: പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത് 200ഓളം വാഹനങ്ങള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളുരുവിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 146 ആയി. 60തില്‍ അധികം പോലിസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് വാനുകള്‍, ഡിസിപിയുടെ കാര്‍ അടക്കം 200ഓളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. എംഎല്‍എയുടെ വീട്ടിലേക്ക് ജനക്കൂട്ടം ഓടിയെത്തുന്നതും വാഹനങ്ങള്‍ അടക്കം നശിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അതേസമയം, ബംഗളുരു സംഘര്‍ഷത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തും.

സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. റോഡുകളിലെ സിസിടിവി ക്യാമറകള്‍, വഴിവിളക്കുകള്‍ തുടങ്ങിയവയും പ്രതിഷേധക്കാര്‍ നശിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ അയാസും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ ഇതുവരെ 150 പേര്‍ അറസ്റ്റിലായി.

ബംഗളുരു നഗരത്തിലും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വസതിക്കും കിഴക്കന്‍ ബെംഗളുരുവിലുളള ഡിജെ ഹള്ളി, കെഡെ ഹള്ളി പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും നേരെയാണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്.


നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയതായി ബെംഗളുരു പോലീസ് കമ്മിഷണര്‍ കമല്‍ പാന്ത് പറഞ്ഞു. ഡിജെ ഹള്ളി, കെജെ ഹള്ളി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിന് മുമ്പായി അക്രമകാരികള്‍ക്ക് ഒരാള്‍ പണം വിതരണം ചെയ്യുന്നത് പോലീസ് നഗരത്തില്‍ നിന്ന ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന് നവീന്‍ എന്നയാളേയും അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →