റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലഭാസ്കറുടെ അപകട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. കലാഭവൻ സോബിയുടെ വാദത്തിന് വിരുദ്ധമായ മൊഴികളുമായി രക്ഷാപ്രവർത്തകർ

August 13, 2020 - 3:48 pm

കൊച്ചി: ബാലഭാസ്കറിനെ മരണത്തിന്റെ കേസിൽ അപകടത്തിന് സാക്ഷിയായ കലാഭവൻ സോബിയുമായി അന്വേഷണ സംഘം സ്ഥലത്തെത്തിതെളിവെടുപ്പ് നടത്തുന്നു. കലാഭവൻ സോബി മറ്റൊരു യാത്രയ്ക്കിടയിൽ ഒരു പെട്രോൾ പമ്പിനടുത്ത് സ്വന്തം വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു.

സമീപത്തായി ഒരു കാറിൽ അഞ്ചാറു പേർ ഇരുന്ന് മദ്യപിക്കുന്നത് കണ്ടു. ആ സമയത്താണ് ബാലഭാസ്കറിനെ വാഹനം അതുവഴി വന്നത്. കാറിൽ മദ്യപിച്ചു കൊണ്ടിരുന്നവർ അവർ പുറത്തു വന്നു. ബാലഭാസ്കറിന്റെ കാർ തടഞ്ഞു ചില്ലുകൾ തല്ലി തകർത്തു. പിന്നീട് ഒരു കിലോമീറ്റർ ദൂരെയുള്ള മരത്തിലിടിച്ച് കൃത്രിമമായി അപകടം ഉണ്ടാക്കുകയാണ് ചെയ്തത്. സിബിഐ ഡിവൈഎസ്പി നന്ദകുമാർ നായർ നേതൃത്വം വഹിക്കുന്ന അന്വേഷണസംഘത്തോട് കലാഭവൻ മണി നൽകിയ മൊഴി ഇപ്രകാരമായിരുന്നു.

ബാലഭാസ്കറിന്റെ ആസൂത്രിത കൊലപാതകമാണെന്ന് സോബി ആവർത്തിച്ചു. എന്നാൽ ഈ മൊഴിയ്ക്ക് വിരുദ്ധമായാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ പറഞ്ഞത്.

വാഹനത്തിൻറെ ക്ലാസ്സുകൾ തകർന്നില്ല എന്നും തങ്ങളാണ് ക്ലാസുകൾ തകർത്തത് എന്നുമാണ് അവരുടെ മൊഴി.

ബാലഭാസ്കറിനെ വാഹനത്തിനു പിന്നാലെ വന്ന കെഎസ്ആർടിസി ഡ്രൈവർ സാധാരണ അപകടമാണ് നടന്നതെന്ന് സിബിഐയുടെ മുമ്പിലും ആവർത്തിച്ചു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *