നെയ്യാറ്റിൻകര: മാമ്പഴക്കര, കല്ലുപാലത്തില്‍ നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച് 7പേർക്ക് പരിക്കേറ്റു.നെയ്യാറ്റിൻകരയില്‍ നിന്ന് മാമ്പഴക്കര വഴി കാരക്കോണത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ( ഓഗസ്റ്റ് 9)ഉച്ചക്ക് 2 മണിയോടെയാണ് സംഭവം
ആരുടെയും പരിക്ക് ഗുരുതരമല്ല
അപകടത്തില്‍പ്പെട്ടതില്‍ വിദ്യാർത്ഥികളുമുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചവർക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇടിയുടെ ആഘാതത്തില്‍ തല കമ്പിയിലിടിച്ചാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
