ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്ന് റിപ്പോർട്ട്

ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ആസാമിലെ ബൈർണിഹത്ത് ആണെന്നും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനനഗരം ഡല്‍ഹിയാണെന്നും റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. 2024ല്‍ ലോകത്തെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023ലെ റിപ്പോർട്ടില്‍ മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ലോകത്തെ മലിനമായ 20 നഗരങ്ങളില്‍ പാക്കിസ്ഥാനില്‍നിന്ന് നാല് നഗരങ്ങളും ചൈനയില്‍നിന്ന് ഒരു നഗരവും ഇടം പിടിച്ചിട്ടുണ്ട്

പട്ടികയില്‍ ഇടംപിടിച്ച മലിനമായ ഇന്ത്യൻ നഗരങ്ങള്‍.

സെൻട്രല്‍ ആഫ്രിക്കൻ രാജ്യമായ ഛാഡിന്‍റെ തലസ്ഥാനമായ ഇൻജനിമയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മലിനമായ നഗരം. ബൈർണിഹത്തിനു പുറമേ ഡല്‍ഹി, മുല്ലൻപുർ, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ബിവാഡി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ ഇന്ത്യൻ നഗരങ്ങള്‍.

വായുനിലവാര സാങ്കേതിക കമ്പനിയായ ഐക്യു എയർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങള്‍

.സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വായുനിലവാര സാങ്കേതിക കമ്പനിയായ ഐക്യു എയർ പുറത്തിറക്കിയ 2024 ആഗോള വായുനിലവാര റിപ്പോർട്ടിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →