സോളാർ വിവാദനായിക സരിത എസ് നായരുടെ സിനിമ യുട്യൂബിൽ വൈറൽ ആകുന്നു

കൊച്ചി: സോളാർ വിവാദനായിക സരിത എസ് നായരുടെ സിനിമ യുട്യൂബിൽ വൈറൽ ആകുന്നു. സരിത പൊലീസ് വേഷത്തിലെത്തുന്ന സിനിമയുടെ പേര് ‘വയ്യാവേലി’ എന്നാണ്. കേരളത്തിലാകെ കോളിളക്കമുണ്ടാക്കുന്ന ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന സംഘത്തിലെ വനിതാ സർക്കിൾ ഇൻസ്പെക്ടറാണ് സിനിമയിലെ സരിത. കൗബോയ് തൊപ്പിയും ജീൻസും ടോപ്പും ധരിച്ച് മോഡേൺ വേഷത്തിലും സാരിയിലുമായി ഒരു ഗാനരംഗത്തിലും സരിത പ്രത്യക്ഷപ്പെടുന്നുണ്ട്.

വി വി സന്തോഷ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചത് അശോക് നായരാണ്. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2013 ൽ യു.ഡി.എഫ് സർക്കാരിനെ പിടിച്ചുലച്ച സോളാർ കേസിലൂടെയാണ് സരിത എസ് നായർ വാർത്തകളിൽ നിറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →