കളമശേരി സ്ഫോടനക്കേസ്; മാർട്ടിൻ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബര്‍.

24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. മാർട്ടിൻ കുറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വളരെ വിശാലമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →