റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിന്നലേറ്റ് കോഴിക്കോട് 4 മത്സ്യ തൊഴിലാളികൾക്ക് പരിക്ക്

October 12, 2023 - 9:48 pm

കോഴിക്കോട്: ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ഗുരുകൃപാ വഞ്ചിയിലെ ടിടി നിജു , ടിടി ശൈലേഷ്, ടിടി സന്തോഷ്, ടിടി പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.

വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ മിന്നലിന്റെ ആഘാതത്തിൽ തകർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *