റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നേപ്പാള്‍ അവകാശ വാദം ഉന്നയിച്ച ലിപുലേഖ് മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം. ഉത്തരാഖണ്ഡിന്റേയും നേപ്പാളിന്റേയും അതിര്‍ത്തി പ്രദേശമാണിത്. ഇവിടുത്തെ ചുരത്തിന്റെ ഭാഗത്താണ് ചൈനയുടെ സൈനിക നീക്കം നടക്കുന്നത്.ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നേപ്പാള്‍ ഭൂപടം മാറ്റിവരച്ചതില്‍ പെട്ട സുപ്രധാന സ്ഥലങ്ങളിലൊന്നാണിത്.

നേരത്തെ തന്നെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നെങ്കിലും പുതുതായി 1000 സൈനികരടങ്ങുന്ന ഒരു ബറ്റാലിയനെക്കൂടി ചൈന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനു സമമായി ഇന്ത്യയും മേഖലയില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ നേപ്പാള്‍ അതിര്‍ത്തി മേഖലകളില്‍ ചരിത്രത്തില്‍ ആദ്യമായി സേനാവിന്യാസം നടത്തിയിരുന്നു. ഇതിനു പുറമെയാണ് ചൈനീസ് സൈന്യവും ലിപുലേഖില്‍ എത്തുന്നത്.

അതേസമയം ഇന്ത്യ-ചൈന അഞ്ചാംഘട്ട സൈനികതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11ന് നിയന്ത്രണ രേഖയിലെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലാണ് ചര്‍ച്ച നടക്കുക. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 6, 22, 30, ജൂലൈ 14 തീയതികളില്‍ ഗാല്‍വാന്‍ വാലിയിലെ ലഡാക് ഏരിയകളില്‍ നിന്നും ലഡാക്ക് സെക്ടറിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈന സൈനികതല ചര്‍ച്ചകള്‍ നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *