റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉറി മിന്നലാക്രമണത്തിന്റെ കഥ പറയുന്ന അവരോധ്: ദി സീജ് വിത്ത് ഇന്‍ സോണി ലിവില്‍ റിലിസായി

August 1, 2020 - 2:55 pm

ന്യൂഡല്‍ഹി: 2019ല്‍ വിക്കി കൗശല്‍ നായകനായെത്തിയ ഹിന്ദി ചിത്രം ‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന് പിന്നാലെ 2016 സെപ്റ്റംബര്‍ 28 ലെ പാകിസ്താനെതിരായ ഇന്ത്യയുടെ മിന്നലാക്രമണം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നു. ഇത്തവണ വെബ് സീരിസായാണ് ഉറി ആക്രമണ സംഭവങ്ങള്‍ എത്തുന്നത്. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടായിരുന്നു അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്നുള്ള ആക്രമണം. ഇന്ത്യയുടെ കരുത്ത് അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആധാരമാക്കി അവരോധ്: ദി സീജ് വിത്ത്ഇന്‍ എന്ന വെബ് സീരിസാണ് കഴിഞ്ഞ ദിവസം റിലീസായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരായ ശിവ അരൂര്‍, രാഹുല്‍ സിംഗ് എന്നിവരുടെ ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ് എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് അവരോധ് ചിത്രീകരിച്ചിരിക്കുന്നത്.

അമിത് സാദ്, ദര്‍ശന്‍ കുമാര്‍, നീരജ് കബി, മധുരിമ തുലി, വിക്രം ഗോഖ്‌ലെ, ആനന്ദ് മഹാദേവന്‍ തുടങ്ങിയവരാണ് അവരോധില്‍ അഭിനയിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍, സീ5 തുടങ്ങിയ ഇന്ത്യയില്‍ പോപ്പുലറായി നില്‍ക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം അടുത്ത കാലത്തായി കടുത്ത മത്സരം നയിക്കുന്ന സോണി ലിവിലാണ് ഇപ്പോള്‍ അവരോധ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുള്ളത്.

ഉറി എന്ന സിനിമയില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് അവരോധ്. 30 മിനുട്ടിനടുത്തുള്ള 9 എപ്പിസോഡുകളുള്ള സീരിസ്, സിനിമയില്‍ പറയാത്ത പല ഡീറ്റേയില്‍സും പറയുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരും, വ്യക്തി ജീവിതവുമൊക്കെ രണ്ടിലും വ്യത്യസ്ഥമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *