തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി.

.ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയെ വെറുതേവിട്ട കേസിൽ ഹൈക്കോടതിയുടെ അസാധാരണ നീക്കം ‘ഉത്തരവ് പുനഃപരിശോധിക്കുമെന്ന്
മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സാമ്പാദന കേസിൽ ആണ് സ്വമേധയാ റിവിഷൻ നടപടിക്ക് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിട്ടേഷിന്റെ അസാധാരണ നീക്കം. ഒ പനീർ സെൽവത്തെ വെറുതെ വിട്ട 2012 ലെ ശിവഗംഗ സി ജെ എം കോടതി ഉത്തരവ് ആണ് പുനഃപരിശോധിക്കുന്നത്. കേസ് 2023 ഓ​ഗസ്റ്റ് 31 വ്യാഴാഴ്ച രാവിലെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

.മൂന്ന് ഡി എം കെ മന്ത്രിമാർ ഉൾപ്പെട്ട മറ്റൊരു കേസിൽ റിവിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് കോടതിയുടെ പുതിയ നടപടി. ഒ പനീർ സെൽവത്തിനും എ ഐ ഡി എം കെ മുൻ മന്ത്രിമാർക്കും എതിരായ സമാന കേസുകളിൽ ഹൈക്കോടതി നടപടി എടുക്കുന്നില്ലെന്ന് ഡി എം കെ സംഘടന സെക്രട്ടറി ആർ എസ് ഭാരതി ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷിന്റെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →