റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.തൃശൂർ : ചേലക്കരയിലെ ഹോട്ടലിൽ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തി അറേബ്യൻ ഹോട്ടലിനെതിരെയാണ് പരാതി.തിരുവോണ ദിവസം(29.08.2023) വൈകിട്ടാണ് ഇവർ അറേബ്യൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ചേലക്കര ജീവോദ ആശുപത്രിയിൽ 16 പേരും താലൂക്ക് ആശുപത്രിയിൽ 12 പേരുമാണ് ചികിത്സയിൽ ഉള്ളത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയിൽ പൊലീസ് എത്തി. ഹോട്ടൽ അടപ്പിച്ചു. സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധനയ്‌ക്കെത്തിയിട്ടില്ല.അൽഫാമിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *