ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായ യുഎസ് സമ്പദ് വ്യവസ്ഥ കൊവിഡ് ആഘാതത്തില്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, രണ്ടാം പാദത്തില്‍ മാത്രം സാമ്പത്തിക വളര്‍ച്ച 32.9 ശതമാനമായി ഇടിഞ്ഞു. രണ്ടാം പാദത്തിലെ ഈ ഇടിവ് പ്രതീക്ഷിച്ചതിലും അല്പം കുറവാണെങ്കിലും 1946നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്നത്.
രണ്ടാം പാദത്തിലെ ആദ്യ വിലയിരുത്തല്‍ അനുസരിച്ച് ജിഡിപിയുടെ ഇടിവ് പ്രധാനമായും ഉപഭോക്തൃ ചെലവിലെ ഇടിവാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനമാനത്തിന്റെ കുറവാണിത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 5.0 ശതമാനം ഇടിവാണ് ഉണ്ടായത്. കൊവിഡ് മൂലം രണ്ടാം പാദത്തില്‍ ഇത് 35 ശതമാനമോ അതില്‍ കൂടുതലോ ആവുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. കയറ്റുമതി 64 ശതമാനത്തിലേറെയും ഇറക്കുമതി 53.4 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

