റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായ യുഎസ് സമ്പദ് വ്യവസ്ഥ കൊവിഡ് ആഘാതത്തില്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, രണ്ടാം പാദത്തില്‍ മാത്രം സാമ്പത്തിക വളര്‍ച്ച 32.9 ശതമാനമായി ഇടിഞ്ഞു. രണ്ടാം പാദത്തിലെ ഈ ഇടിവ് പ്രതീക്ഷിച്ചതിലും അല്പം കുറവാണെങ്കിലും 1946നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്നത്.

രണ്ടാം പാദത്തിലെ ആദ്യ വിലയിരുത്തല്‍ അനുസരിച്ച് ജിഡിപിയുടെ ഇടിവ് പ്രധാനമായും ഉപഭോക്തൃ ചെലവിലെ ഇടിവാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനമാനത്തിന്റെ കുറവാണിത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 5.0 ശതമാനം ഇടിവാണ് ഉണ്ടായത്. കൊവിഡ് മൂലം രണ്ടാം പാദത്തില്‍ ഇത് 35 ശതമാനമോ അതില്‍ കൂടുതലോ ആവുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. കയറ്റുമതി 64 ശതമാനത്തിലേറെയും ഇറക്കുമതി 53.4 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *