നാദാപുരം: ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു 16 വർഷം തടവുശിക്ഷ.യും 40,000 രൂപ പിഴയും. അഴിയൂർ കോറോത്ത് റോഡ് സുല്ലീസ് വീട്ടിൽ കെ.പി. ഫിറോസിനാണു (50) നാദാപുരം ഫാസ്റ്റ് പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷ വിധിച്ചത്. 2018ലാണു കേസിനാസ്‍പദമായ സംഭവം നടന്നത്. ആലപ്പുഴ ജില്ലക്കാരിയായ 11കാരിയെ 2018ലെ വാർഷിക പരീക്ഷയ്ക്കു ശേഷവും തുടർന്നുള്ള ദിവസങ്ങളിലും അഴിയൂരിലെ വീട്ടിൽ വച്ചു പ്രതി ലൈംഗീകമായി പീഡിപ്പിച്ചെന്നാണു കേസ്.
ചോമ്പാല എസ്ഐ വി. നസീറാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ പി.എം. ഷാജി കേസ് നടപടികളെഏകോപിപ്പിച്ചു.

