റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്‍റെ വഴിവിളക്ക്”; അനുസ്മരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. തന്‍റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ആ മഹാതേജസ്സിന്‍റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്‍റെ വഴിവിളക്കെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം……….

എന്‍റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്‍റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ്ജിയായിരുന്നു.

കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു.

രാജീവ്ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്‍റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്‍റെ വഴിവിളക്ക്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *