റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരില്‍ അയല്‍വാസിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

August 18, 2023 - 3:50 pm

തൃശൂരില്‍ അയല്‍വാസിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പനമുക്ക് താണിപ്പാടം കാരയില്‍ വീട്ടില്‍ കുട്ടനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.ചെടി നനച്ചപ്പോള്‍ വെള്ളം തെറിച്ചതിന്റെ പേരിലാണ് ഇയാള്‍ അയല്‍വാസിയായ ബോസിനെ ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയായിരുന്നു സംഭവം. ബോസ് ചെടികള്‍ക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്നതിനിടെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന കുട്ടന്റെ ദേഹത്ത് വെള്ളം തെറിച്ചു. പ്രകോപിതനായ ഇയാള്‍ വീട്ടില്‍ പോയി ഇരുമ്പുവടിയുമായി വന്ന് ബോസിനെ ആക്രമിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിന് അറസ്റ്റിലായ കുട്ടനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതി നേരത്തേ രണ്ട് തവണ ബോസിനേയും ഭാര്യയേയും ആക്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *