റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

August 18, 2023 - 3:39 pm

ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലായി.

3000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദില്ലി യമുന നദിയിൽ ജലനിരപ്പ് അപകട നിലക്ക് മുകളിൽ ആണെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അടുത്ത 2 ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *