റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎംആര്‍എല്ലിന്റെ പണം വീണയുടെ അക്കൗണ്ടിലേക്കല്ല പോയത്’; എ കെ ബാലന്‍

August 12, 2023 - 1:49 pm

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് രാഷ്ട്രീയ നേതാക്കളടക്കം പണം കൈപറ്റിയെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്റെ നല്ല ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴെ ഉമ്മന്‍ ചാണ്ടിക്ക് സൈ്വര്യം കൊടുത്തിട്ടില്ല. ഇപ്പോള്‍ മരിച്ചിട്ടും സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ കാര്യത്തില്‍ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീണ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന മറുപടി ഭയന്ന് ഉറക്കം വന്നിട്ടില്ല. അതാണ് മാത്യു കുഴല്‍നാടന്‍ വിഷയം ഉന്നയിക്കുമ്പോള്‍ നാല് എംഎല്‍എമാര്‍ മാത്രം ഉണ്ടായതെന്നും ബാലന്‍ പറഞ്ഞു.

വിവാദത്തെ പരമ പുച്ഛത്തോടെയാണ് കേരളം കാണുന്നത്. ദിവസവും ഓരോ വിവാദം ഉണ്ടാക്കുന്നു. കരാര്‍ സുതാര്യമാണ്. സിഎംആര്‍എല്ലിന്റെ പണം വീണയുടെ അക്കൗണ്ടിലേക്കല്ല പോയത്. 35 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണെന്നും ബാലന്‍ പറഞ്ഞു.

‘നേതാക്കന്‍മാരുടെ മക്കളായാല്‍ റാങ്ക് കിട്ടിയാല്‍ പോലും സര്‍ക്കാര്‍ ജോലി പാടില്ല എന്നാണ്. സ്വന്തം സംരംഭം തുടങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. ഇന്‍കംടാക്‌സ് വീണയോട് ചോദിച്ചിട്ടുണ്ടോ?, ക്ഷോഭിച്ചുകൊണ്ട് ബാലന്‍ ചോദിച്ചു.

എന്തു മാസപ്പടി?. മാസപ്പടി വാങ്ങിയത് ഉമ്മന്‍ ചാണ്ടി. പിണറായി വാങ്ങി എന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ. വസ്തുതയുമായി ബന്ധപ്പെട്ട കാര്യമല്ല. ഇപ്പോള്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടോ?. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ വൈരുധ്യം മൂര്‍ച്ഛിക്കുമെന്നും ബാലന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *