സ്വാതന്ത്ര്യദിനം:ഡല്‍ഹിയില്‍നിരോധനാജ്ഞ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. വിവിധ മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട പ്രദേശങ്ങളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 144 പ്രഖ്യാപിച്ചു.
ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →