റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കെഎസ്ആർടിസി ഓട്ടോയിൽ ഇടിച്ച് ഓട്ടോ യിത്രക്കാരായ 3 പേർക്ക് പരിക്കേറ്റു

നിയന്ത്രണം വിട്ട ഓട്ടോ രണ്ട് കാറുകളിലും ഇടിച്ചു:അപകടം വരുത്തിയ കെഎസ്ആർടിസി നിർത്താതെ പോയി

ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കെഎസ്ആർടിസി ഓട്ടോയിൽ ഇടിച്ച് ഓട്ടോ യിത്രക്കാരായ 3 പേർക്ക് പരിക്കേറ്റു.കെഎസ്ആർടിസി തട്ടി നിയന്ത്രണം വിട്ട ഓട്ടോ രണ്ട് കാറുകളിലും ഇടിച്ചു.അപകടം വരുത്തിയ കെഎസ്ആർടിസി നിർത്താതെ പോയി.ഞായറാഴ്ച രാത്രി എട്ട് മണിയോടെ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്താണ് അപകടം നടന്നത്.പട്ടാമ്പിയിൽ നിന്ന് ചങ്ങരംകുളത്തേക്ക് വന്നിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ഇടിച്ച് നിർത്താതെ പോകുകയായിരുന്നു.അപകടത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റോഡരികിൽ നിർത്തിയിട്ട കാറിലും മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു.അപകടത്തിൽ ഓട്ടോ യാത്രക്കാരായ പട്ടാമ്പി വെള്ളടിക്കുന്ന് വിളക്കത്തല പരമേശ്വരൻ(69) ഭാര്യ ലീല(62)ഇവരുടെ പേരക്കുട്ടി

മാന്തടം പൊറ്റത്ത് വളപ്പിൽ

നിവിൻ ദേവ്(8) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *