റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി ; അന്വേഷണം ശക്തമാക്കി പൊലീസ്

August 4, 2023 - 7:30 am

കാസർകോട്: ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ദിവസം കാസർകോട് മേൽപ്പറമ്പിൽ ബൈക്കിലെത്തിയ യുവാവ് ചെമ്മനാട് ചാമക്കടവിലെ സെൽവിയുടെ നാലു ഗ്രാമിന്റെ മാലപൊട്ടിച്ച് കടന്നതായി പരാതി. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് സെൽവി പറഞ്ഞു. റോസ് നിറത്തിലുള്ള ഷർട്ട് ധരിച്ച് കറുത്ത ബൈക്കിലെത്തിയ വ്യക്തിയാണ് മാല തട്ടിപ്പറിച്ചതെന്ന് മേൽപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഭവവും ജില്ലയിലുണ്ടായി. ഫോണിൽ സംസാരിച്ച് നടന്ന് പോകുന്നതിനിടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ബൈക്കിലെത്തിയ സംഘം മൊബെെൽ തട്ടിപ്പറിച്ചത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബൈക്കിലെത്തി തട്ടിപ്പറിക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നതായി സമീപകാലത്തെ കേസുകൾ വ്യക്തമാക്കുന്നു. നേരത്തെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കിലും മിക്ക കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളിലാണ് സംഘങ്ങൾ എത്തുന്നതെന്നതാണ് കാരണം. ഹെൽമെറ്റ് ഉപയോഗിച്ച് മുഖം മറക്കുക കൂടി ചെയ്യുന്നതോടെ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *