റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറിൽ കുടുങ്ങിയ മഹാരാജന്‍റെ മൃതദേഹം പുറത്തെടുത്തുരക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്

July 10, 2023 - 5:34 pm

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിൽ കുടുങ്ങിയ മഹാരാജന്‍റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്.

ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് (55) അപകടത്തിൽപ്പെട്ടുകയായിരുന്നു. ഫയർ ഫോഴ്സിന്‍റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികൾ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. കിണറ്റിൽ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *