റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാര്‍ കുറവുള്ള ട്രെയ്‌നുകളിൽ 25% വരെ നിരക്കിളവ്വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവുകൾ നടപ്പാക്കുക

July 8, 2023 - 5:48 pm

ന്യൂഡൽഹി: യാത്രക്കാർ കുറവുള്ള ട്രെയ്‌നുകളിൽ നിരക്കിളവ് നൽകാൻ റെയ്‌ൽവേ മന്ത്രാലയം. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയ്‌ൽവേ ബോർഡ് നിർദേശം നൽകി.

വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവുകൾ നടപ്പാക്കുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദേശം. കഴിഞ്ഞ ഒരു മാസത്തിനിടെ 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവു നൽകുക. മാത്രമല്ല യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെ എത്തുന്ന ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാനാവുമെന്നാണ് നിർദേശം.

ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം . അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരിക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും.കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് ഇളവ് ബാധകമായിരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *