റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്

June 26, 2023 - 10:37 am

കോഴിക്കോട് : കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. 2023 ജൂൺ 25 ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത്.

ഓട ശുചീകരിക്കുന്നതിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *