റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംത്തിട്ട: പത്തനംത്തിട്ടയിൽ എ.ടിഎമ്മിൽ നിന്ന് കാർഡ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മെഷിന്‍റെ മുൻവശം തകർന്നു. റാന്നി ഉദിമൂട് ഫെഡറൽ ബാങ്ക് ശാഖയുടെ ഉടമസ്ഥതയിലുള്ള എ.ടിഎമാണ് തകർന്നത്.

രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഉതിമൂട് സ്വദേശി ചാർളി പണം പിൻവലിക്കാനായി എടിഎമ്മിലെത്തിയത്. പണം പിൻവലിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മെഷീന്‍റെ മുൻവശം തകരുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്ന തരത്തിലായിരുന്നു സാഹചര്യം. ലോട്ടറി വിൽപ്പനക്കാരൻ രാജേഷിനെയാണ് ആദ്യം വിളിച്ച് കാണിച്ചത്. പീന്നിട് പൊലീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *