ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂലചനം. വടക്കന്‍ ജപ്പാനിലെ പ്രധാന ദ്വീപായ ഹോക്കൈഡോയിലാണ് ഞായറാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.വൈകുന്നേരം 6.55 നായിരുന്നു സംഭവം. ഹൊക്കൈഡോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് 140 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെനന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ചിറ്റോസ്, അറ്റ്സുമാകോ നഗരങ്ങള്‍ ഉള്‍പ്പെടെ ദ്വീപിന്റെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും ഏജന്‍സി അറിയിച്ചു.ടോക്കിയോ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ വടക്കന്‍ ഹോണ്‍ഷുവിന്റെ ചില ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു. എന്നാല്‍ ടോക്കിയോയെ ബാധിച്ചില്ല.ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്.
ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
