ന്യൂഡല്‍ഹി: 2023 ൽ അറബിക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റായ ബിപാര്‍ ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ ഗോവയില്‍ നിന്ന് 860 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായാണ് ബിപാര്‍ജോയ് കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ തീവ്ര ചുഴലിക്കാറ്റാണെങ്കിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ അതീതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിഗമനം. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലായിരിക്കും കാറ്റിന്റെ സഞ്ചാരമെന്നും നിലവില്‍ മണിക്കൂറില്‍ 135-145 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 12 വരെ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ട്. ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക തീരങ്ങളെ ബാധിച്ചേക്കുമെന്നാണു മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കടലില്‍ പോയവര്‍ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
ബിപാര്‍ജോയ് അതിതീവ്ര ചുഴലിയാകുന്നു ; സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍
