റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 23 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 18 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ വിദേശത്ത് നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 968 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 151 പേരുടെയും, കണ്ണുർ ജില്ലയിൽ നിന്നുള്ള 108 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 101 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 96 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 81 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 74 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 68 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 66 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 49 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *