ബേക്കൽ: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ് പിക്കെതിരെ കേസ്. നടൻ കൂടിയായ വി.മധുസൂദനന് എതിരെ കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഐപിസി 354 പ്രകാരം കേസെടുത്തു. 2023 ഏപ്രിൽ 29 ശനിയാഴ്ചയാണ് സംഭവം.
കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയ്‌ക്കടുത്തുള്ള താമസസ്ഥലത്തു വച്ച് യുവതിയോട് മോശമായി സംസാരിച്ചുവെന്നാണു പരാതി. ഹോട്ടൽ മുറിയിൽവച്ച് മദ്യം കഴിക്കാൻ നിർബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

