റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: അർധ അതിവേഗ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 25/04/23 ചൊവ്വാഴ്ച രാവിലെ 11.12നായിരുന്നു ഫ്ലാഗ് ഓഫ്. കാസർകോട് വരെയാണ് വന്ദേഭാരത് സർവീസ് നടത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം പി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുമ്പായി ട്രെയിനിൽ വെച്ച് വിദ്യാർഥികളുമായി പ്രധാനമന്ത്രി കുശലാന്വേഷണങ്ങൾ നടത്തി. പ്രത്യേകം കോച്ചിലായിരുന്നു വിദ്യാർഥികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *